സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ തോക്കുമായി വെടിയുതി
ര്‍ക്കുന്ന ഭീകരരിലൊരാളെ നിരായുധനായെത്തി കീഴ്‌പ്പെടുത്തിയയാളുടെ ധീരതയ്‌ക്ക് ലോകത്തിന്റെ അഭിനന്ദനം.
ബീച്ചില്‍ രണ്ട് ഭീകരര്‍ നടത്തിയ വെടിവയ്‌പ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അമ്പതു തവണയോളം അക്രമികള്‍ വെടിയുതിര്‍ത്തു. ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് സ്ഥിരീകരിച്ചു.
ഭീകരനെ കീഴ്‌പ്പെടുത്തുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുത്ത ഷര്‍ട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാള്‍ ബീച്ചില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സമീപത്തുള്ള കാറുകളുടെ മറവില്‍ നിന്നയാളാണ് ഇയാളെ കടന്നു പിടിച്ച് കീഴ്‌പ്പെടുത്തിയത്.












