Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘വിദ്യയുടെ തീര്‍ത്ഥാടനം’, ഗുരുപാദം തേടി…

ഷീല പുരുഷോത്തമന്‍ by ഷീല പുരുഷോത്തമന്‍
Dec 15, 2025, 06:29 am IST
in Samskriti

പ്രപഞ്ചോത്പത്തിയെ അറിയാന്‍ കഠിനതപം ചെയ്ത ഋഷീശ്വരന്‍മാരുടെ പരമ്പരയില്‍ ഭാരതം എന്ന പുണ്യഭൂമിയുടെ സംഭാവനയാണ് ശ്രീനാരായണ ഗുരുദേവന്‍. അദ്വൈത സിദ്ധാന്തത്തിലൂടെ ലോക ജനതയെ ഏകലോകത്തേയ്‌ക്കു നയിച്ച് ബ്രഹ്‌മജ്ഞാനി. ജാതിഭേദത്തിന്റെയും, മതദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വേദനയില്‍ കഷ്ടത അനുഭവിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം ജനതയ്‌ക്ക് സാന്ത്വനം ഏകാന്‍ 19-ാം നൂറ്റാിന്റെ ഉത്തരാര്‍ത്ഥത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ ചെമ്പഴന്തി എന്ന കൊച്ചുഗ്രാമത്തില്‍ അവതരിച്ചതോടെ മലയാളനാടിന്റെ മനസ്സും, മസ്തിഷ്‌കവും തണുത്തു, തളിരിട്ടു.

‘നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുന്‍പും അറിവായ നാം ഉണ്ടായിരുന്നു” (ഗുരുവിന്റെ ഗദ്യപ്രാര്‍ത്ഥന). ക്ഷേത്രനിര്‍മ്മാണത്തേക്കാള്‍ വിദ്യാലയത്തിനാണ് ഗുരു പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. ”വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍ എന്നതാണ് ഗുരുദര്‍ശനം. ശിവഗിരി തീര്‍ത്ഥാടനം മാനവികതയുടെയും അറിവിന്റേയും തീര്‍ത്ഥാടനമാണ്.

പ്രകൃതിരമണീയമായ വര്‍ക്കലയിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ശിവഗിരി. 1928-ാം മാണ്ട് ഗുരുദേവന്റെ മഹാസങ്കല്‍പ്പത്തില്‍ പിറന്ന ശിവഗിരി തീര്‍ത്ഥാടനം ഇന്ന് കേരളത്തിലെ ഏറ്റവും മഹത്തായ മഹോത്സവങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞാല്‍ ഏറ്റവും മഹത്തായ തീര്‍ത്ഥാടനമാണ് ശിവഗിരി തീര്‍ത്ഥാടനം. ഭാരതീയ സംസ്‌കൃതിയുടെ ആചാരനുഷ്ഠാനങ്ങള്‍ അനുസരിച്ച് അഷ്ട ലക്ഷ്യത്തില്‍, സാത്വിക നിറമായ മഞ്ഞവസ്ത്രവും ധരിച്ച് ലക്ഷോപലക്ഷം ഭക്തര്‍ അണി നിരക്കുന്ന ശിവഗിരി തീര്‍ത്ഥാടനം ലോകം അംഗീകരിച്ചുകഴിഞ്ഞു. അറിവിന്റെ തീര്‍ത്ഥാടനമായ ശിവഗിരി തീര്‍ത്ഥാടനം 93-ന്റെ നിറവിലാണ് ഇക്കുറി.

1103 മകരം 3 (1928 ജനുവരി 16) കോട്ടയത്ത് നാഗമ്പടം ശിവക്ഷേത്രത്തിന്റെ തിരുമുറ്റത്ത് മാവിന്‍ചുവട്ടില്‍ ഗുരു വിശ്രമിക്കുമ്പോള്‍ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, ടി.കെ. കിട്ടന്‍ റൈറ്റര്‍ എന്നീ പ്രമുഖ വ്യക്തികള്‍ ഗുരുവിനെ സമീപിച്ച് ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതിയ്‌ക്കായി അപേക്ഷിച്ചു. ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാനും, റോമും, മുസ്ലീം വിഭാഗക്കാര്‍ക്ക് മക്കയും, മദീനയും തീര്‍ത്ഥാടനകേന്ദ്രങ്ങളായുണ്ട്. ഹിന്ദുക്കള്‍ക്ക് പൊതുവില്‍ കാശിയും, രാമേശ്വരവും, തിരുപ്പതിയും, ശബരിമലയുമുണ്ട്. തൃപ്പാദങ്ങളുടെ ഭക്തര്‍ക്ക് ശിവഗിരി; തീര്‍ത്ഥാടനകേന്ദ്രമാക്കണം എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഗുരു സന്തോഷത്തോടെ അനുമതി നല്‍കി എങ്കിലും നിബന്ധനകള്‍ പാലിച്ചു കൊണ്ടായിരിക്കണം എന്ന് അഭിപ്രായപ്പെട്ടു.

തീര്‍ത്ഥാടനം ആര്‍ഭാടരഹിതമായിരിക്കണം. ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന ഗുരു; 10 ദിവസത്തെ വ്രതം പഞ്ചശുദ്ധിയോടുകൂടി ആചരിക്കണം എന്നും കല്‍പിച്ചു. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി ഇവയാണ് പഞ്ചശുദ്ധികള്‍ എന്നും അറിയിച്ചു. തീര്‍ത്ഥാടകര്‍ മഞ്ഞ വസ്ത്രധാരികള്‍ ആയിരിക്കണം. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി, ഉപയോഗിച്ചിരുന്ന വസ്ത്രം മഞ്ഞള്‍വെള്ളത്തില്‍ മുക്കി ഉണക്കി ധരിച്ചാല്‍ മതി എന്നും നിര്‍ദ്ദേശിച്ചു. ഗുരുവിന്റെ സമന്വയ ദര്‍ശനത്തിന്റെ ഭാഗം കൂടിയാണ് മഞ്ഞ.

തീര്‍ത്ഥാടനത്തിന് ലക്ഷ്യമുണ്ടായിരിക്കണം. അഷ്ടലക്ഷ്യങ്ങളാണ് ഗുരു നിര്‍ദ്ദേശിച്ചത്. (1) വിദ്യാഭ്യാസം (2) ശുചിത്വം (3) ഈശ്വരഭക്തി (4) സംഘടന (5) കൃഷി (6) കച്ചവടം (7) കൈത്തൊഴില്‍ (8) സാങ്കേതിക ശാസ്ത്ര പരിശീലനം. അതാതു വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയവരെ കണ്ടുപിടിച്ച് പ്രഭാഷണം നടത്തിയും, പ്രസംഗങ്ങള്‍ സംഘടിപ്പിച്ചും, ജനങ്ങളെ ബോധവത്ക്കരിക്കണം. അങ്ങിനെ നാടിനും, നാട്ടുകാര്‍ക്കും ജ്ഞാനസമ്പാദനത്തിന് വഴിയൊരുക്കണം. അതായിരിക്കണം തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. ഗുരു അല്പം ഗൗരവത്തോടെ വിവരിച്ചു.

1928 ജനുവരി 16-ന് ഗുരു തീര്‍ത്ഥാടനത്തിന് അനുമതി നല്‍കി. 1928 സെപ്തംബര്‍ 21-ന് ഗുരു സമാധിയായി.

അനുമതി നല്‍കിയതിന്റെ നാലാം വര്‍ഷം 1932 ഡിസംബര്‍ 23 ന് സരസകവി മൂലൂരിന്റെ മൂത്തമകനായ ദിവാകര സ്വാമിയുടെ നേതൃത്വത്തില്‍ ഗുരുദേവന്റെ പാദ സ്പര്‍ശമേറ്റ് പരിഭൂതമായ മൂലൂര്‍ ഭവനത്തില്‍നിന്നും പീതാംബരധാരികളായ അഞ്ചു തീര്‍ത്ഥാടകര്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചു. വാസ്തവത്തില്‍ ശിവഗിരി തീര്‍ത്ഥാടനമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് സരസകവി മൂലൂര്‍ പത്മനാഭപണിക്ക രായിരുന്നു.

യൂറോപ്പിലെ ആണ്ടുപിറവിയ്‌ക്ക് (ജനുവരി 1) തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ എത്തിച്ചേരണം എന്നതായിരുന്നു ഗുരുദേവന്റെ കല്‍പന. സാധാരണയായി തീര്‍ത്ഥാടന മഹാമഹം ഡിസംബര്‍ 30-ന് ആരംഭിച്ച് ജനുവരി 1-ന് ശിവഗിരിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരുന്നത്. ഓരോ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നതുകൊണ്ടും, വിവിധ വൈജ്ഞാനിക വേദികളില്‍ കൂടി ജനങ്ങളെ അറിവിന്റെ അനന്തതയിലേയ്‌ക്ക് നയിക്കാന്‍ കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായതുകൊണ്ടും കുറച്ചു വര്‍ഷങ്ങളായി ഡിസംബര്‍ 15-ാം തീയ്യതി ആരംഭിച്ച് ജനുവരി 5-ാം തീയ്യതി ശിവഗിരിയില്‍ എത്തിച്ചേരുന്ന രീതിയാണ് തീര്‍ത്ഥാടനം രൂപപ്പെടുത്തിയിരിക്കുന്നത്. ജാതിമ തഭേദമെന്യേ ആര്‍ക്കും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വദര്‍ശനമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ അന്തസത്ത.

പീതാംബരധാരികളായ ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ ഈശ്വരചിന്തയില്‍, സാഹോദര്യമന്ത്രവുമായി ശിവഗിരിയില്‍ എത്തിച്ചേരുമ്പോള്‍ മഞ്ഞപ്പട്ടുടുത്ത സുന്ദരിയായ ശിവഗിരികുന്ന് ശിരസ്സു നമിക്കും.

വിശ്വത്തിന്റെ നന്മയ്‌ക്കും ശാന്തിയ്‌ക്കും വേണ്ടി നിസ്സംഗനായി സ്വധര്‍മ്മമനുഷ്ഠിക്കുക എന്ന് സാക്ഷാല്‍ പരബ്രഹ്‌മമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ശിവഗിരി തീര്‍ത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു. നിരന്തരമായ തപസ്സില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ജ്ഞാനം കൊണ്ട് പാപത്തെ ഭസ്മീകരിച്ച് ജ്ഞാനത്തിന്റെ പരമോന്നതിയിലേക്ക് ഉയര്‍ന്ന പരമാത്മാവിന്റെ സങ്കല്‍പത്തില്‍ പിറന്ന ശിവഗിരി തീര്‍ത്ഥയാത്ര യുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.

‘നമിക്കുവിന്‍ സഹജരേ
നിയതമീ ഗുരുപാദം നമുക്കതില്‍പരം ദൈവം നിനയ്‌ക്കിലുണ്ടോ?’

Tags: Sivagiri PilgrimageSree Narayan Guru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

Main Article

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഗുരുപാതയുടെ പുനര്‍വായന

Kerala

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

Main Article

വിശ്വം നിറഞ്ഞ ഗുരുസ്വരൂപം; ശ്രീനാരായണ മഹാപരിനിര്‍വ്വാണ ശതാബ്ദി ആഘോഷം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നാളെ ഉദ്ഘാടനം ചെയ്യും

ആസ്‌ട്രേലിയയിലെ മെല്‍ബെണില്‍ ശ്രീനാരായണഗുരു സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുദര്‍ശന സമീക്ഷ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ലോകം ഒന്നായി തീരുന്ന ഒരു കാലം ഉണ്ടാകുമെന്ന് ഗുരുദേവന്‍ പ്രവചിച്ചിട്ടുണ്ട്: സ്വാമി സച്ചിദാനന്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.