മലപ്പുറം: പൊന്മുണ്ടം പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാന്‍ സിപിമ്മിനെ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുസ്ലിം ലീഗ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിന്‌റെ പ്രത്യാഘാതം ഉണ്ടാകുമെന്നും ലീഗ് പൊന്മുണ്ടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ കുട്ടി മുന്നറിയിപ്പു നല്‍കി.
ലീഗിനെതിരെ കോണ്‍ഗ്രസ്-സിപിഎമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി മല്‍സരിച്ചു. ഇതിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ഡിസിസി സെക്രട്ടറിയും ബ്ലോക്ക് പ്രസിഡന്റും അടക്കമുള്ളവരാണ് ലീഗിനെതിരെ മത്സരിച്ചത്.
ഇവിടെ കോണ്‍ഗ്രസ്-സിപിഎം സഖ്യം 13 സീറ്റും ലീഗ് അഞ്ച് സീറ്റും നേടി്. പൊന്മുണ്ടത്ത് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നണിയായി മല്‍സരിച്ചിട്ടില്ല.
















