തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴിനല്‍കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഈഞ്ചയ്‌ക്കിലെ ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്
ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവെന്ന പേരില്‍ വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും നേരത്തേ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.ഇതേ കുറിച്ച് അറിവുള്ളയാള്‍ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
തനിക്ക് ലഭിച്ച വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞു. അവര്‍ അന്വേഷിക്കട്ടെയെന്നും മൊഴി നല്‍കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കട്ടെ. സത്യമാണെന്ന വിശ്വാസമാണ് തനിക്കുളളത്. വിവരങ്ങളാണ് കൈമാറിയതെന്നും തെളിവുകളല്ലെന്നും തന്റെ ഉത്തരവാദിത്വമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.തന്നോട് ഇക്കാര്യം പറഞ്ഞ ആളെ കുറിച്ചും അറിയിച്ചിട്ടുണ്ട്.
















