തൃശൂര്‍:കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവര്‍ ജീവനൊടുക്കിയ നിലയില്‍.പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് മരിച്ചത്.
പുതുക്കാട് മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്.ശനിയാഴ്ച വൈകുന്നേരമാണ് ടോള്‍ പ്ലാസയ്‌ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്.പിന്നീട് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്‌ക്ക് മാറ്റി.
ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും അന്വേഷണം നടത്തവെ മണലി പാലത്തിനു സമീപം ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. പുതുക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
















