സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് തോക്കുധാരികള്‍ നടത്തിയ വെടിവയ്‌പ്പില്‍ 10 പേര്‍ മരിച്ചു.സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂതരുടെ ഹനുക്കാഹ് ആഘോഷ പരിപാടിയിലാണ് വെടിവെപ്പുണ്ടായത്.എട്ട് ദിവസം നീളുന്ന ആഘോഷ പരിപാടിയാണിത്. തോക്കുധാരികള്‍ 50 തവണ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.17നാണ് ആക്രമണം.
കൊല്ലപ്പെട്ട പത്ത് പേരില്‍ ഒരാള്‍ അക്രമി തന്നെയാണെന്നാണ് വിവരം.രണ്ടാമത്തെ അക്രമി ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പരിക്കേറ്റ 18ഓളം പേര്‍ ചികിത്സയിലാണ്.രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റു.
നടുക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ് പറഞ്ഞു. അതേസമയം,ആക്രമണത്തില്‍ ഓസ്ട്രേലിയന്‍ ഭരണകൂടത്തെ ഇസ്രയേല്‍ വിമര്‍ശിച്ചു.ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടന്നതെന്നും ഓസ്ട്രേലിയ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നുമാണ് ഇസ്രയേല്‍ കുറ്റപ്പെടുത്തിയത്.
















