Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൂന്ന് മാസത്തിനിടെ മൂന്നാമത്തെ അഫ്ഗാൻ മന്ത്രി ഇന്ത്യയിലേക്ക് വരുന്നു ; പാകിസ്ഥാന്റെ പരിഭ്രാന്തി പതിമടങ്ങ് വർദ്ധിക്കും

ഇന്ത്യ കാബൂളിലേക്ക് 63,700-ലധികം ഫ്ലൂ, മെനിഞ്ചൈറ്റിസ് വാക്സിനുകൾ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 02:46 pm IST
in World

ന്യൂദൽഹി: അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാബൂളിൽ നിന്നുള്ള മൂന്നാമത്തെ പ്രധാന സന്ദർശനമാണിത്. മുമ്പ് വിദേശകാര്യ മന്ത്രിയും വാണിജ്യ മന്ത്രിയും ഇന്ത്യ സന്ദർശിച്ചിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ അഫ്ഗാൻ ആരോഗ്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. പ്രത്യേകിച്ച് പാകിസ്ഥാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ വിള്ളൽ വീഴ്‌ത്താൻ ശ്രമിക്കുന്ന സമയത്ത് ആണ് ഈ സന്ദർശനം.

നേരത്തെ ഒക്ടോബറിൽ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയും നവംബറിൽ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസിയും നടത്തിയ സന്ദർശനങ്ങൾക്ക് ശേഷമാണ് ജലാലിയുടെ സന്ദർശനം. ആരോഗ്യമന്ത്രിയുടെ ഈ സന്ദർശനം ഇന്ത്യ-അഫ്ഗാനിസ്ഥാൻ ആരോഗ്യ സഹകരണം കൂടുതൽ മെച്ചപ്പെടുത്തും.
അതേ സമയം അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നൽകുന്നത് ഇന്ത്യ തുടരുന്നുണ്ട്.

അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നിരവധി ആരോഗ്യ പദ്ധതികളിൽ പ്രവർത്തിക്കുന്നുണ്ട്. കാബൂളിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ഒരു തലസീമിയ (പാരമ്പര്യമായി പകരുന്ന ഒരു രക്ത വൈകല്യം ) സെന്റർ സ്ഥാപിക്കൽ, ഒരു ആധുനിക രോഗനിർണയ കേന്ദ്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ അഫ്ഗാനിസ്ഥാനിലെ ബഗ്രാമി ജില്ലയിൽ 30 കിടക്കകളുള്ള ഒരു ആശുപത്രി നിർമ്മിക്കാനുള്ള പദ്ധതിയും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഒരു കാൻസർ ചികിത്സാ കേന്ദ്രം, ഒരു ട്രോമ സെന്റർ, അഞ്ച് പ്രസവ ക്ലിനിക്കുകൾ എന്നിവയും ഇന്ത്യ ഉടൻ തുറക്കും.

ഇതുവരെ ഇന്ത്യ ഏകദേശം 75 അഫ്ഗാൻ പൗരന്മാർക്ക് കൃത്രിമ കാലുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ, മലേറിയ, ഡെങ്കി, ലീഷ്മാനിയാസിസ് (കരിമ്പനി ) തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനായി ഇന്ത്യ അഫ്ഗാനിസ്ഥാന് 16 ടണ്ണിലധികം മരുന്നുകൾ സംഭാവന ചെയ്തു. ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങൾ തടയുന്നതിന് ഇന്ത്യ അഫ്ഗാനിസ്ഥാന് അവശ്യ ആരോഗ്യ സഹായവും നൽകിയിട്ടുണ്ട്.

ഇന്ത്യ കാബൂളിലേക്ക് 63,700-ലധികം ഫ്ലൂ, മെനിഞ്ചൈറ്റിസ് വാക്സിനുകൾ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ അഫ്ഗാനിസ്ഥാന്റെ പൊതുജനാരോഗ്യത്തെ പിന്തുണയ്‌ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്തിടെ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ്, അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ വൈദ്യസഹായം നൽകിയത് എടുത്തുപറഞ്ഞിരുന്നു.
നേരത്തെ വിദേശകാര്യ മന്ത്രി മുത്തഖിയുടെ സന്ദർശന വേളയിൽ, ഇന്ത്യ അഫ്ഗാനിസ്ഥാന് 20 ആംബുലൻസുകൾ സമ്മാനിച്ചിരുന്നു.

Tags: indiapakistanTalibanafganistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.