Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ബ്രഹ്‌മപുത്രയുടെ തീരത്തവര്‍ ഭഗവാനെ കാത്തിരിക്കുന്നു…

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Dec 14, 2025, 02:24 pm IST
in Varadyam
1. പോബിത്തോറയിലൂടെ ജിപ്‌സി വാഹനത്തില്‍ സഞ്ചരിക്കുന്ന മാധ്യമ സംഘം, 2. പോബിത്തോറയിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം

1. പോബിത്തോറയിലൂടെ ജിപ്‌സി വാഹനത്തില്‍ സഞ്ചരിക്കുന്ന മാധ്യമ സംഘം, 2. പോബിത്തോറയിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം

ബ്രഹ്‌മപുത്രാനദിയുടെ തീരത്ത് ഭഗവാന്‍ ശ്രീകൃഷ്ണന്റെ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഒറ്റക്കൊമ്പുള്ള ഈ വലിയ മൃഗം. ഒറ്റക്കോമ്പന്‍ കാണ്ടാമൃഗം! ഭഗവാന്‍ അവിടെ ഉപേക്ഷിച്ചു പോയ കാണ്ടാമൃഗം വംശ പരമ്പരകളെ സൃഷ്ടിച്ച് ഇന്നും അസമിലെ ബ്രഹ്‌മപുത്രയുടെ തീരത്ത് അലഞ്ഞുതിരിയുന്നു. അസ്സമിന്റെ സംസ്ഥാന മൃഗം കൂടിയാണവ.

സോനിത്ത്പുര്‍ എന്ന രാജ്യത്തെ ബാന്‍ എന്ന രാജാവിന് ചിത്രലേഖ എന്ന സുന്ദരിയായ മകള്‍ ഉണ്ടായിരുന്നു. ഒരു രാത്രി അവള്‍ സ്വപ്‌നത്തില്‍ സുന്ദരനായ ഒരു യുവാവിനെ ദര്‍ശിച്ചു. യുവാവില്‍ ആകൃഷ്ടയായ അവള്‍ അവനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഇതിനിടെ മകള്‍ക്ക് പല വിവാഹാലോചനകളും രാജാവ് നടത്തിയെങ്കിലും ചിത്രലേഖ സമ്മതിച്ചില്ല. ഒരിക്കല്‍ അനിരുദ്ധ എന്ന യുവാവ് കൊട്ടാരത്തില്‍ യാദൃച്ഛികമായി എത്തി. ചിത്രലേഖ സ്വപ്‌നത്തില്‍ കണ്ട അതേ യുവാവ്. അയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അവള്‍ പിതാവിനോട് പറഞ്ഞു. പക്ഷെ അദ്ദേഹം അത് സമ്മതിച്ചില്ല. രാജാവ് അനിരുദ്ധയെ തടവിലാക്കി. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചെറുമകനായിരുന്നു അനിരുദ്ധ. കുപിതനായ കൃഷ്ണന്‍ ഒരു ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ പുറത്തേറി സോനിത്ത്പുര്‍ രാജ്യത്തെത്തി. ബ്രഹ്‌മപുത്രാ നദിയുടെ തീരത്ത് കാണ്ടാമൃഗത്തെ കാട്ടില്‍ മേയാന്‍ വിട്ട ശേഷം നദി കടന്നെത്തിയ ഭഗവാന്‍ കൊട്ടാരത്തിലെത്തി അനിരുദ്ധയെ മോചിപ്പിച്ചു. മടങ്ങിപ്പോകാനായി നദീ തീരത്തെത്തിയ കൃഷ്ണന് കാണ്ടാമൃഗത്തെ കാണാനായില്ല. പല തവണ ഓടക്കുഴല്‍ ഊതി വിളിച്ചെങ്കിലും കാണ്ടാമൃഗം അതു കേട്ടില്ല. നദീ തീരത്തെ നല്ല രുചിയുള്ള ഇളം പുല്ല് ആര്‍ത്തിയോടെ തിന്നുന്ന തിരക്കിലായിരുന്നു അവന്‍. ക്ഷമകെട്ട ഭഗവാന്‍ കൃഷ്ണന്‍ ഒറ്റക്കൊമ്പനെ ഉപേക്ഷിച്ച് തിരികെ പോയി. ഭഗവാന്‍ തിരികെ എത്തുന്നത് പ്രതീക്ഷിച്ച് ഇന്നും കാത്തിരിക്കുകയാണ് ബ്രഹ്‌മപുത്രയുടെ തീരത്തെ സംരക്ഷിത വനമേഖലയിലുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ എന്നാണ് അസ്സം ജനതയുടെ വിശ്വാസം. ഏതായാലും സര്‍ക്കാരിന്റെ സംരക്ഷണയില്‍ അവ ഇപ്പോള്‍ അവിടെയെങ്ങും വിഹരിക്കുകയാണ്.

ഭാരതത്തില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന മനോഹരമായ സംരക്ഷിത വനമേഖലയാണ് അസ്സം സംസ്ഥാനത്തെ പോബിത്തോറ വന്യജീവി സങ്കേതം. പച്ചപ്പുനിറഞ്ഞ പുല്‍മേടുകളും ഇടതൂര്‍ന്ന മഴക്കാടുകളും പോബിത്തോറയെ വനസൗന്ദര്യത്തിന്റെ മാസ്മരികതയിലേക്കുയര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ ആവാസ മേഖലയ്‌ക്ക് പേരുകേട്ടതാണ് പോബിത്തോറ വന്യജീവി സങ്കേതം. അസ്സമിലെ മയോങ്ങിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1987 ലാണ് അസ്സം സര്‍ക്കാര്‍ ഇവിടം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചത്. 38.85 കിലോമീറ്ററാണ് പോ
ബിത്തോറയുടെ വിസ്തൃതി. 2022 ലെ സെന്‍സസ് പ്രകാരം 107 ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കും 22 ഇനം സസ്തനികള്‍, 375 ഇനം പക്ഷികള്‍, 27 ഇനം ഉരഗങ്ങള്‍, 9 ഇനം ഉഭയജീവികള്‍, 39 ഇനം മീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ജീവജാലങ്ങള്‍ക്കും പോബിത്തോറ ആവാസ വ്യവസ്ഥയൊരുക്കുന്നു. 2025 ജനുവരി 18ന് പോബിത്തോറയില്‍ നടന്ന ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സെന്‍സസില്‍ 56 ഇനങ്ങളിലായി 10933 ജലപക്ഷികളെ കണ്ടെത്തി, ഇതില്‍ 80% ദേശാടന പക്ഷികളും 20% സ്ഥിരം പക്ഷികളുമാണ്.
അസാം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് പോബിത്തോറയില്‍ എത്താം. കണ്ടാമൃഗത്തെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ കാണാന്‍ ഏറ്റവും അനുയോജ്യം പോബിത്തോറയാണ്. കുറഞ്ഞ വിസ്തൃതിയില്‍ കൂടുതല്‍ കാണ്ടാമൃഗങ്ങള്‍ ഉള്ളതിനാല്‍ അവയെ കാണാന്‍ എളുപ്പമാണ് എന്നതാണ് കാരണം. കാസിരംഗ നാഷണല്‍ പാര്‍ക്കിനെ അപേക്ഷിച്ച് ഗുവാഹത്തിയില്‍ നിന്നുള്ള യാത്രാദൂരവും കുറവാണ്.

ആനപ്പുറത്തേറിയും വനം വകുപ്പിന്റെ തുറന്ന ജിപ്‌സി വാഹനത്തിലും കാണ്ടാമൃഗത്തെ കാണാന്‍ പോകാം. വെള്ളക്കെട്ടും പുല്‍മേടുകളും ഇടകലര്‍ന്ന പ്രദേശമാണ് കാണ്ടാമൃഗങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. ഇവിടത്തെ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ വളര്‍ത്തുന്ന പശുക്കള്‍ക്കൊപ്പം ഇടകലര്‍ന്ന് പുല്ലു മേയാന്‍ ഇവ താത്പര്യം കാണിക്കുന്നു. അസ്സമിലെ കാസിരംഗ വനമേഖലയിലാണ് പ്രധാനമായും ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ ഉള്ളതെങ്കിലും പോബിതോറയിലെ കാണ്ടാമൃഗങ്ങള്‍ മനുഷ്യരോട് കൂടുതല്‍ സൗഹാര്‍ദ്ദപരമായി ഇടപെടുമെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. പോബിത്തോറയിലെ കാണ്ടാമൃഗങ്ങള്‍ക്കെല്ലാം വനംവകുപ്പ് പേര് നല്‍കിയിട്ടുണ്ട്. അവയുടെ ശാരീരിക സവിശേഷതകളനുസരിച്ചാണ് പ്രധാനമായും പേരിടുന്നത്.

ഒരു കാലത്ത് ഇവിടുത്തെ കാണ്ടാമൃഗങ്ങളെ വ്യാപകമായി വേട്ടയാടി കൊന്നിരുന്നു. ഇവയുടെ കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചായിരുന്നു ഇത്. സര്‍ക്കാരിന്റ കര്‍ശന നിലപാടിലൂടെ ഇതിന് തടയിടാനായി. ഇന്ത്യയിലും നേപ്പാളിലും മാത്രം കണ്ടുവരുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന് 2,200 കിലോ വരെ ഭാരമുണ്ട്. 12 അടി വരെ നീളവും 7 അടി ഉയരവും. എന്നാല്‍ ഓടുന്ന കാര്യത്തില്‍ ഭാരം പ്രശ്‌നമല്ല. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായും.

നമ്മുടെ നാട്ടില്‍ കാട്ടാനകള്‍ അക്രമകാരികളാകുന്നതു പോലെ ഭ്രാന്തിളകുന്ന ചില കാണ്ടാമൃഗങ്ങളും ഉണ്ട്. മുമ്പൊക്കെ സ്ഥിരമായി ഇവയുടെ ഒറ്റക്കൊമ്പു കൊണ്ടുള്ള ആക്രമണത്തില്‍ നിരവധി ഗ്രാമവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ അതിനും കുറവു വന്നു. അക്രമകാരികളായ കാട്ടാനകള്‍ക്ക് നമ്മുടെ നാട്ടില്‍ പടയപ്പ, അരശിരാജ എന്നൊക്കെ പേരിടുന്നതുപോലെ ഇവിടെ കാണ്ടാമൃഗങ്ങള്‍ക്കും പേരുണ്ട്. മനുഷ്യരെ ആക്രമിക്കുന്ന കണ്ടാമൃഗത്തിന്റെ പേര് മുന്നാവാല. വനമേഖലയിലേക്കുള്ള യാത്രയില്‍ മുന്നാവാലയെയും കാണാം. പക്ഷെ അടുത്തു ചെല്ലാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കില്ല. എപ്പോള്‍ വേണമെങ്കിലും അവന്‍ അക്രമകാരിയാകാം.

പിന്‍ഭാഗത്തെ നീര്‍വീക്കം പോലുള്ള വലിയ തടിപ്പാണ് മുന്നാവാലയെ തിരിച്ചറിയാനുള്ള അടയാളം. നമ്മുടെ വികൃതിക്കാട്ടാന പടയപ്പയെപ്പറ്റിയും മറ്റും പ്രചരിക്കുന്ന കഥകള്‍പോലെ മുന്നാവാലയെക്കുറിച്ചും നിരവധി കഥകളുണ്ട്. പലതും രസകരമായവ. പോബിത്തോറയുള്‍പ്പെടെ വന്യജീവി സങ്കേതങ്ങളിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് മുന്നാവാലയെപ്പോലുള്ള വികൃതികളെ കുറിച്ചു പ്രചരിക്കുന്ന കഥകളാണ്. വലിയ ശരീരമുണ്ടെങ്കിലും ഇവയ്‌ക്ക് ബുദ്ധി തീരെക്കുറവാണെന്നാണ് നാട്ടുകാരുടെ സംസാരം. എന്നാല്‍ വനം ഉദ്യോഗസ്ഥര്‍ക്ക് ആ അഭിപ്രായമില്ല. മസില്‍ക്കരുത്തുകൊണ്ട് മറ്റ് ആണ്‍ കാണ്ടാമൃഗങ്ങളെ വിരട്ടി വലിയൊരു കൂട്ടം പെണ്‍ കാണ്ടാമൃഗങ്ങളെ ചൊല്‍പ്പടിയിലാക്കിയാണ് മൂന്നാവാല വാഴുന്നത്. എപ്പോള്‍ വേണമെങ്കിലും ഒറ്റക്കൊമ്പുകൊണ്ട് അവ ആക്രമിച്ചേക്കാം. അതേല്‍ക്കുന്ന മനുഷ്യരുള്‍പ്പടെ, മറ്റ് ജീവികളുടെ ജീവന്‍ നഷ്ടമാകുന്ന തരത്തില്‍!

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പോബിത്തോറ സന്ദര്‍ശനത്തിന് അനുയോജ്യം. ബ്രഹ്‌മപുത്രയില്‍ വെള്ളം ഉയര്‍ന്നാല്‍ പോബിത്തോറ വന്യമൃഗസങ്കേതത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിലാകും. വെള്ളപ്പൊക്കം രൂക്ഷമാകുമ്പോള്‍ കാണ്ടാമൃഗങ്ങള്‍ നാട്ടിലേക്കുംവരും. വനം വകുപ്പിന്റെ ഓഫീസ് പരിസരത്തും അവയെത്തും. ഭക്ഷണം കിട്ടാതെ വരുമ്പോഴാണിത് സംഭവിക്കുക. അത്തരം അവസരങ്ങളില്‍ വനം ഉദ്യോഗസ്ഥര്‍ പുല്ലും മറ്റു ഭക്ഷണങ്ങളും അവയ്‌ക്കായി എത്തിച്ചു നല്‍കും. പോബിത്തോറയിലെ മൃഗങ്ങളുടെ സംരക്ഷണത്തിന് എ.കെ. 47 തോക്കുകളുമായി നിരവധി വനം ഉദ്യോഗസ്ഥരുണ്ട്. 2014 നു ശേഷം ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടിട്ടില്ല ഇവിടെ.

പോബിത്തോറയിലെ കാണ്ടാമൃഗങ്ങളുടെയും പക്ഷി വര്‍ഗ്ഗങ്ങളുടെയും സംരക്ഷണത്തിനും സ്വാഭാവിക വനത്തിന്റെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനുമായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിരവധി പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം പാരിസ്ഥിതിക സംരക്ഷണത്തിനും വനസംരക്ഷണത്തിനും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ പിന്തുണ പോബിത്തോറജീവി സങ്കേതത്തിനും ലഭിച്ചിട്ടുണ്ട്.

പൊബിത്തോറ വൈല്‍ഡ് ലൈഫ് സാങ്ച്വറി ഒരത്ഭുതമാണ്. കാണ്ടാമൃഗങ്ങളും പക്ഷികളും വിഹരിക്കുന്ന മനോഹരമായ നദീതടം. ഇടതൂര്‍ന്ന വനത്തിന്റെയും പുല്‍മേടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സൗന്ദര്യവും തണുപ്പും ആസ്വദിച്ചൊരു യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവമാകും. കാടിനെ സ്‌നേഹിക്കുന്ന, പ്രകൃതിയോട് ചേര്‍ന്നിരിക്കുന്ന ആരെയും പോബിത്തോറ നിരാശരാക്കില്ല.

(അടുത്തിടെ കേരളത്തില്‍ നിന്നുള്ള മാധ്യമ സംഘം കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പോബിത്തോറ സന്ദര്‍ശിച്ചു. ആ സംഘത്തില്‍ അംഗമായിരുന്നു ലേഖകന്‍)

 

Tags: Rhinocerosഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍State animal of AssamPobithora Wildlife Sanctuary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കാണ്ടാമൃഗത്തിന്റെ ആണവ പോര്‍മുന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.