കൊച്ചി: തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്‌ക്ക് ഭരണത്തിലേക്കു നീങ്ങുന്ന ബിജെപി കൊടുങ്ങല്ലൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കാസര്‍കോട്, വര്‍ക്കല, ആറ്റിങ്ങല്‍, തൊടുപുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, പരവൂര്‍, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ മുഖ്യപ്രതിപക്ഷമാണ്. 25 ഗ്രാമപഞ്ചായത്തുകളിലും എന്‍ഡിഎ ഭരണം പിടിച്ചു.
കോര്‍പറേഷനുകളില്‍ 93 സീറ്റുകള്‍
തിരുവനന്തപുരം 50, കൊല്ലം 12, എറണാകുളം 6, തൃശൂര്‍ 8, കോഴിക്കോട് 13. കണ്ണൂര്‍ 4.
നഗരസഭകള്‍
65 നഗരസഭകളിലായി 324 സീറ്റ്
ജില്ലാ പഞ്ചായത്ത്
ഒരു സീറ്റ് കാസര്‍കോട്
ബ്ലോക്ക് പഞ്ചായത്തില്‍ 54
തിരുവനന്തപുരം 14, കൊല്ലം ആറ്, പത്തനംതിട്ട ആറ്, ആലപ്പുഴ എട്ട്, കോട്ടയം നാല്, തൃശൂര്‍ അഞ്ച്, പാലക്കാട് നാല്, കാസര്‍കോട് ഏഴ്.
ഗ്രാമപഞ്ചായത്തുകളില്‍ 1447
തിരുവനന്തപുരം 229, കൊല്ലം 170, പത്തനംതിട്ട 142, ആലപ്പുഴ 196, കോട്ടയം 116, ഇടുക്കി 27, എറണാകുളം 57, തൃശൂര്‍ 63, പാലക്കാട് 96, മലപ്പുറം 16, കോഴിക്കോട് 23, വയനാട് 18, കണ്ണൂര്‍ 35, കാസര്‍കോട് 41.
















