ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി. എന്‍ഡിഎയ്‌ക്ക് നഗര, ഗ്രാമ ഭേദമന്യേ മുന്നേറ്റം. കുട്ടനാട് നീലംപേരൂര്‍ ഗ്രാമപഞ്ചാത്തില്‍ എന്‍ഡിഎ ഭരണം ഉറപ്പിച്ചു. ആകെ 14 സീറ്റുകളുള്ള പഞ്ചായത്തില്‍ എന്‍ഡിഎയ്‌ക്ക് ഏഴ് സീറ്റുകളാണ് ലഭിച്ചത്. ചേന്നംപള്ളിപ്പുറം, ബുധനൂര്‍, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല, കാര്‍ത്തികപ്പള്ളി പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ബ്ലോക്ക് പഞ്ചായത്തുകളിലും വലിയ മുന്നേറ്റമുണ്ട്, വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎ വിജയിച്ചു. നീലംപേരൂര്‍ ഡിവിഷനിലും, കുന്നുമ്മ ഡിവിഷനിലുമാണ് ജയം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ഡിഎ ആദ്യമായി ഒരു സീറ്റില്‍ വിജയിച്ചു. കരുമാടി ഡിവിഷനിലാണ് ജയിച്ചത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തില്‍ പത്താം ഡിവിഷനില്‍ എന്‍ഡിഎ ജയിച്ചു. ചെങ്ങന്നൂര്‍ ഡിവിഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ജയിച്ചു. തിരുവന്‍വണ്ടൂര്‍ ഡിവിഷനിലും, ബുധനൂര്‍ ഡിവിഷനിലുമാണ് ജയം. മാവേലിക്കര ബ്ലോക്കില്‍ കരിപ്പുഴ ഡിവിഷനിലാണ് എന്‍ഡിഎയുടെ ജയം. പട്ടണക്കാട് ബ്ലോക്കില്‍ നാലുകുളങ്ങര ഡിവിഷനില്‍ എന്‍ഡിഎ ജയിച്ചു.
നഗരസഭകളിലും എന്‍ഡിഎയ്‌ക്ക് മുന്നേറ്റമുണ്ട്. ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് നഗരസഭകളില്‍ മുന്‍ തവണത്തേക്കാള്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ആലപ്പുഴ നഗരസഭയില്‍ അഞ്ച് സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ മൂന്നു കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. ഇവിടെ ഭരണത്തില്‍ എന്‍ഡിഎ നിര്‍ണായകമാകും. ആകെയുള്ള 53 അംഗ കൗണ്‍സിലില്‍ 23 യുഡിഎഫ്, 21 എല്‍ഡിഎഫ്, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില, ചേര്‍ത്തലയിലും ഇത്തവണ അഞ്ച് സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണ മൂന്ന് കൗണ്‍സിലര്‍മാരാണുണ്ടായിരുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റിയില്‍ എന്‍ഡിഎയ്‌ക്ക് ആറു സീറ്റുകള്‍ ലഭിച്ചു.
എല്‍ഡിഎഫിന് ഏഴ്, യുഡിഎഫിന് 16 എന്നതാണ് കക്ഷിനില. കായംകുളം നഗരസഭയില്‍ അഞ്ച് സീറ്റുകളാണ് എന്‍ഡിഎയ്‌ക്ക് ലഭിച്ചത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ മറികടന്ന് എന്‍ഡിഎ രണ്ടാമതെത്തി. ആറ് സീറ്റാണ് എന്‍ഡിഎയ്‌ക്ക് ലഭിച്ചത്. എല്‍ഡിഎഫിന് അഞ്ചും, യുഡിഎഫിന് 13 സീറ്റുകളും ലഭിച്ചു. മാവേലിക്കരയിലും എല്‍ഡിഎഫിനെ എന്‍ഡിഎ മറികടന്നു. എന്‍ഡിഎയ്‌ക്ക് എട്ട്, എല്‍ഡിഎഫിന് നാല്, യുഡിഎഫിന് 15 എന്നതാണ് കക്ഷിനില. ജില്ലയില്‍ എല്‍ഡിഎഫിന് ചേര്‍ത്തല നഗരസഭയില്‍ മാത്രമാണ് ഭൂരിപക്ഷമുള്ളത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എന്‍ഡിഎയ്‌ക്ക് വോട്ട് നിലയില്‍ വലിയ മുന്നേറ്റമാണുള്ളത്.
പാണ്ടനാട്ടില്‍ പെണ്‍കരുത്ത്
തീപാറും മത്സരം നടന്ന പാണ്ടനാട്ടില്‍ പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്. ഇവിടെ പട്ടികജാതി സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫും എല്‍ഡിഎഫിനും
സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും പരാജയപ്പെട്ടു. 11-ാം വാര്‍ഡ് കീഴ്‌വന്മഴി ഈസ്റ്റ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജിജി കുഞ്ഞുകുഞ്ഞിനാണ് പ്രസി
ഡന്റ് സ്ഥാനത്തേക്ക് അവസരം ലഭിക്കുന്നത്. വാര്‍ഡ് പിടിക്കാന്‍ സിപിഎം സ്വതന്ത്രയായി രത്‌നകലയെ മത്സരരംഗത്തിറക്കിയെങ്കിലും ഫലംകണ്ടില്ല. 187 വോട്ടാണ് രത്‌നകല
നേടിയത്. സന്ധ്യകുമാരിക്ക് (കോണ്‍- 104) വോട്ടും ലഭിച്ചു.
നിലവില്‍ 14 സീറ്റുകളില്‍ ആറ് സീറ്റ് കോണ്‍ഗ്രസ് നേടി. ബിജെപി-5, സിപിഎം-3 സീറ്റുകളിലും വിജയിച്ചു. ഇത്തവണ ബിജെപി അംഗങ്ങളായി പഞ്ചായത്തിലേക്ക് എത്തിയത് വനിതാ അംഗങ്ങളാണ്. രണ്ടാം വാര്‍ഡില്‍ ഷൈലജ രഘുറാം 157 വോട്ടിന്റെ
ഭൂരുപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ഫിലോമിനയെയാണ് പരാജയപ്പെടു
ത്തിയത്. (209). സിപിഎമ്മിന്റെ സുജാത ശ്രീനിവാസന് 41 വോട്ടുമാത്രമേ നേടാനായുള്ളൂ. എട്ടാം വാര്‍ഡില്‍ സിപിഎം മുന്‍ ജില്ലാപഞ്ചായത്ത് അംഗം വത്സലാ മോഹനെ 182
വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി സുനിതാ ഹരികുമാര്‍ പരാജയപ്പെടുത്തിയത്. 320 വോട്ടാണ് സുനിത നേടിയത്. നാലാം വാര്‍ഡില്‍ ശ്രീകല ശിവനുണ്ണി (250), 13-ാം വാര്‍ഡില്‍ ശുഭ രാജേഷ്(317) വോട്ടുകള്‍ നേടിയും വിജയിച്ചുകയറി.
ചേന്നംപള്ളിപ്പുറത്ത് എന്‍ഡിഎ ഒന്നാം സ്ഥാനത്ത്
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് തകര്‍പ്പന്‍
വിജയം .ആകെയുള്ള പത്തൊമ്പത് വാര്‍ഡുകളില്‍ ഏഴ് എന്‍ഡിഎ, 7 യു
ഡിഎഫ്, 5 എല്‍ഡിഎഫ് എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞതവണ രണ്ടു
സീറ്റുകളില്‍ മാത്രമാണ് ഇവിടെ ബിജെപി വിജയിച്ചത്.നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ആണിത്. എല്‍ഡിഎഫ് 5 സീറ്റുകളില്‍ മാത്രം ഒതുങ്ങി. വാര്‍ഡ് 2 ല്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി. വിനിത 328 വോട്ട് നേടി വിജയിച്ചു. വാര്‍ഡ് 5 ല്‍ അഞ്ജു 450 വോട്ട് നേടി, വാര്‍ഡ് 7 ല്‍ സുഹാസിനി 377 വോട്ടും, വാര്‍ഡ് 10 ല്‍ ദിനേശ് കുമാര്‍ 345 വോട്ട്, വാര്‍ഡ് 14 ല്‍ ഷൈനി മോഹനന്‍ 426 വോട്ട്, വാര്‍ഡ് 17ല്‍ എ. ജയകൃഷ്ണന്‍ 434 വോട്ടും, വാര്‍ഡ് 19 ല്‍ ഗീത വിശ്വംഭരന്‍ 460 വോട്ടും നേടിയാണ് വിജയിച്ചത്.
എന്‍ഡിഎയ്‌ക്കും, യുഡിഎഫിനും ഏഴു സീറ്റുകള്‍ വീതമാണ് ഉള്ളത്. എല്‍ഡിഎഫിന് അഞ്ച് സീറ്റ്, ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല അതുകൊണ്ടു തന്നെ ഭരണമാര്‍ക്കെന്ന നിശ്ചയിക്കാന്‍ കഴിയില്ല. എല്‍ഡിഎഫ് യുഡിഎഫും കൂടി ഒന്നിച്ച് ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.
















