ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഭാരതത്തിന്റെ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരം ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് നടക്കുക.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇരുടീമുകളും ഒരോ വിജയം നേടി തുല്യത പാലിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഭാരതം 101 റണ്‍സിന്റെ ഗംഭീര വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 51 റണ്‍സിന് ജയിച്ചു. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ഭാരത ടീമില്‍ നിന്നും വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.












