മലപ്പുറം: തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(27) ആണ് മരിച്ചത്.
ചെറുകാവ് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പെരിയമ്പലത്തെ യുഡിഎഫ് വിജയാഘോഷത്തിനിടെ വൈകിട്ട് 6 .30 ഓടെയായിരുന്നു സംഭവം.ആഹ്‌ളാദ പ്രകടനം നടത്തുന്ന സഹപ്രവര്‍ത്തകര്‍ക്ക് പടക്കം വിതരണം ചെയ്യുമ്പോഴാണ് അപകടം.
തീപ്പൊരി വീണ് സ്‌കൂട്ടറിന് മുന്നില്‍ വച്ചിരുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഇര്‍ഷാദ് തല്‍ക്ഷണം മരിച്ചു.പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇര്‍ഷാദിന്റെ ആന്തരിക അവയവങ്ങള്‍ പുറത്തുവന്നു.
















