തിരുവനന്തപുരം: നഗരത്തിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ ബി ജെ പിയുടെ വാര്‍ഡ് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു.സി പി എം സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദ പ്രകടനം കടന്നുപോകവെയാണ് ആക്രമണമുണ്ടായത്.
വാര്‍ഡ് കമ്മിറ്റി ഓഫീസിലെ മേശയും കസേരയും തകര്‍ത്തു. വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കിവൈകിട്ട് 6.30ഓടെയാണ് സംഭവം.
ബി ജെ പിയുടെ കൈവശമിരുന്ന വാര്‍ഡില്‍ ഇത്തവണ സി പി എം വിജയിച്ചിരുന്നു. സി പി എം സ്ഥാനാര്‍ത്ഥി അജിന്‍ എസ് എല്‍ ബി ജെ പിയുടെ വിനോദ് കുമാര്‍ വിയെ 190 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
















