തിരുവനന്തപുരം: ചെമ്പൂരില്‍ വയോധികനെ മര്‍ദിച്ചുകൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആധാരമായ സംഭവം. ചെമ്പൂര് എതിര്‍ക്കര വിളാകത്ത് മിനി ഭവനില്‍ സത്യരാജ് (60) ആണ് കൊല്ലപ്പെട്ടത്.
കേസിലെ ഒന്നാംപ്രതി ജോയി(32) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. സത്യരാജിന്റെ അനുജന്റെ ഭാര്യ സഹോദരനാണ് ജോയി.പിടിയിലായ ജോയിയെ കൂടാതെ സഹോദരന്‍ ജോഷിയും പിതാവ് ജോസ് എന്ന ആല്‍ബിനും പിടിയിലാകാനുണ്ട്.
ശനിയാഴ്ച രാത്രി 8.30ഓടെ സത്യരാജിന്റെ അനുജന്‍ മനോഹരനെ ഭാര്യ സഹോദരങ്ങളും പിതാവും ചേര്‍ന്ന് മര്‍ദിച്ചു.പിടിച്ചുമാറ്റാനെത്തിയ സത്യരാജിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഉടന്‍തന്നെ സത്യരാജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
















