മലപ്പുറം: പോളിംഗ് ബൂത്തില്‍ കുഴഞ്ഞു വീണ കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയ മരിച്ചു.വ്യാഴാഴ്ച ഉച്ചയ്‌ക്ക് ആണ് ഇദ്ദേഹം കുഴഞ്ഞു വീണത്.
ചെറുകാവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പറവൂരിലെ മുഹമ്മദിയ മദ്രസയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ആണ് വോട്ടിംഗ് മെഷിന് മുന്നില്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 75.85 ശതമാനം ആണ് പോളിംഗ്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
















