400 വർഷം പഴക്കമുള്ള മരത്തിനുള്ളിൽ നിന്ന് ഹനുമാൻ സ്വാമി വിഗ്രഹം കണ്ടെത്തി . രാജസ്ഥാനിലെ കോട്ട ബഡാ രാംദ്വാര ആശ്രമത്തിന് സമീപമാണ് സംഭവം .ഏകദേശം നാലടി ഉയരമുള്ള വിഗ്രഹമാണ് കണ്ടെത്തിയത് . മരം വെട്ടി ഒതുക്കുന്നതിനിടെയാണ് വിഗ്രഹം കണ്ടെത്തിയത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ബഡാ രാംദ്വാര ആശ്രമപരിസരം തൊഴിലാളികൾ വൃത്തിയാക്കാൻ തുടങ്ങിയിരുന്നു. ആശ്രമപരിസരത്ത് വൻ മരം വളരെക്കാലമായി ഉണങ്ങിയിരുന്നു. മരം കോതിഒതുക്കുന്നതിനിടെ ശിഖരം മുറിച്ചു മാറ്റിയപ്പോഴാണ് മരത്തിനുള്ളിലെ വിഗ്രഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ശിഖരം ശ്രദ്ധാപൂർവ്വം മുറിച്ചു നീക്കി , തടിയിലെ വിഗ്രഹം താഴെയെത്തിച്ചു. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തി ഹനുമാൻ ചാലിസ ചൊല്ലി പൂജ നടത്തുന്നത് .













