പെരിന്തല്‍മണ്ണ : അമിത വേഗത്തില്‍ വന്ന ചരക്കുലോറി നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സ് മരിച്ചു. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് (49) മരിച്ചത്. പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് ആയിരുന്നു അപകടം. സ്‌കൂട്ടറില്‍ ജോലിക്ക് പോകുകയായിരുന്നു സുജാത. ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറില്‍ ഇടിച്ചതോടെ തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍. 16 വര്‍ഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്സായിരുന്നു സുജാത.
















