തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ പി.ജി. മെഡിക്കല്‍ 2025 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. രണ്ടാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും ഒഴിവാക്കുന്നതിനും പുനക്രമീകരിക്കുന്നതിനുമുള്ള സൗകര്യം കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 17 വൈകിട്ട് 5 നകം മേല്‍ പറഞ്ഞ നടപടികള്‍ പൂര്‍ത്തിയാക്കണം. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471 -2332120, 2338487.
















