ശബരിമല : മണ്ഡല പൂജയ്‌ക്കായി ഡിസംബര്‍ 26, 27 തീയതികളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ ആരംഭിച്ചു.
26ന് 30,000 പേര്‍ക്കും 27ന് 35,000 പേര്‍ക്കും വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താന്‍ അവസരം ലഭിക്കും. സ്‌പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതമാണ് ഈ ദിവസങ്ങളില്‍ അനുവദിക്കുക. sabarimalaonline.org എന്ന സൈറ്റ് വഴിയാണ് വെര്‍ച്വല്‍ ക്യൂ സ്‌ളോട്ടുകള്‍ ബുക്കു ചെയ്യേണ്ടത്.
















