പാലക്കാട് : ബലാത്സംഗക്കേസുകളില്‍ പെട്ട് ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ ഓഫീസിലെത്തി.കുന്നത്തൂര്‍മൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് ഓഫീസിലെത്തിയത്.മണ്ഡലത്തില്‍ സജീവമായി ഉണ്ടാകും.
പതിനഞ്ച് ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാഴാഴ്ച വൈകിട്ട് 4.50 ഓടെ ബൂത്തിലെത്തി വോട്ട് ചെയ്തത്.എനിക്ക് പറയാനുള്ളതും എനിക്കെതിരെ പറയാനുളളതും കോടതി മുമ്പാകെ ഉണ്ടെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചെയ്യാനെത്തിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളി ഉയര്‍ന്നു.പൂവന്‍ കോഴിയുടെ ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടി.ബി ജെ പി, സി പി എം പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.
നവംബര്‍ 27ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പ്പോയത്. പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടി മറ്റൊരു യുവതിയും കെ പി സി സി അധ്യക്ഷന് പരാതി നല്‍കി. ഈ പരാതി പൊലീസിന് കൈമാറി.
ആദ്യ പരാതിയില്‍ എംഎല്‍ എയെ അടുത്തതവണ കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വിലക്കിയിട്ടുണ്ട്.രണ്ടാമത്തെ കേസില്‍ രാഹുലിന് കോടതി ജാമ്യം നല്‍കി.ഇതിനെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
















