എറണാകുളം:ആലുവ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശി റിഷാബ് (40)ആണ് മരിച്ചത്. കാര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ബുധനാഴ്ച ആലുവ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ വെച്ച് കുഴഞ്ഞു വീണ റിഷാബിനെ സമീപത്തുണ്ടായിരുന്നവര്‍ ബാത്‌റൂമില്‍ മുഖം കഴുകാനെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
















