തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ യുവതി നല്‍കിയ കേസില്‍ പ്രഥമദൃഷ്ട്യ ബലാത്സംഗത്തിന് തെളിവില്ലെന്ന് കോടതി .എം എല്‍ എയ്‌ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കോടതി ഉത്തരവിലാണ് ഇങ്ങനെ പറയുന്നത്. പരാതിയിലും പിന്നീട് യുവതി നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്.എഫ്.ഐ.ആറില്‍ പറയുന്നതല്ല മൊഴിയിലുള്ളത്.
പരാതിക്ക് പിന്നില്‍ സമ്മര്‍ദ്ദം ഉണ്ടെന്ന വാദം തള്ളിക്കളയാനാകില്ല.പരാതി നല്‍കാന്‍ വൈകിയതിനെ കുറിച്ചുള്ള വാദങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
എന്നാല്‍, പരാതി അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി പറഞ്ഞു. രാഹുലിനെ അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കണമെന്നും രണ്ടാഴ്ച കൂടുമ്പോള്‍ തിങ്കളാഴ്ചകളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.
ബംഗളുരുവില്‍ താമസിക്കുന്ന മലയാളി യുവതിയെ ലൈംഗിമായി പീഡിപ്പിച്ച കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
















