കാസര്‍ഗോഡ്: വാടക വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് തൂങ്ങി മരിച്ചു.ബന്ദിയോട് അടുക്ക ബൈദല സ്വദേശി, മംഗല്‍പാടി ചെറുഗോളിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ശിഹാബ് (19) ആണ് മരിച്ചത്. ഐടിഐ വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ ശിഹാബിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല.
മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
















