തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായംചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രണ്ട് ടിടിഡി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ടിടിഡി ഉദ്യോഗസ്ഥരായ സുഗന്ധ്, സുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ 12 വരെ ചോദ്യം ചെയ്യുമെന്ന് എസ്‌ഐടി അറിയിച്ചു. കേസുമായി ബന്ധപ്പട്ട് നവംബര്‍ 28ന് പ്രത്യേക അന്വേഷണ സംഘം തിരുമല തിരുപ്പതി ദേവസ്ഥാനം എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിരുന്നു.













