കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ 19കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ചോദ്യം ചെയ്ത ശേഷമാണ് യുവാവിനെ വിട്ടയച്ചത്.
കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ യെയാണ് മരിച്ച നിലയില്‍ കണ്ടത്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ബുധനാഴ്ചയാണ് പോസ്റ്റുമോര്‍ട്ടം.
ബംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടര്‍ന്ന് കാലടി പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തവെ ആണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്‌ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.
















