ചെന്നൈ : തിരുപ്പ്രകുണ്ഡ്രം കുന്നിൽ വിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഭക്തർക്ക് അനുകൂലമായി വിധി പറഞ്ഞ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്ക് നിവേദനം. സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര അടക്കം 100 എംപിമാർ ഒപ്പിട്ട മെമ്മോറാണ്ടമാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് സമർപ്പിച്ചത് .
ഹിന്ദു പാരമ്പര്യങ്ങളുടെ പേരിൽ ക്ഷേത്രത്തിൽ വിളക്കുകൾ കത്തിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടതാണ് ഇൻഡി മുന്നണിയെ ചൊടിപ്പിച്ചത്. 2025 ഡിസംബർ 1 നാണ് ജസ്റ്റിസ് സ്വാമിനാഥൻ വിധി പുറപ്പെടുവിച്ചത്. കുന്നിൻ മുകളിൽ വിളക്കുകൾ കത്തിക്കാൻ ഹിന്ദു ഭക്തരെ സഹായിക്കാനാണ് ജസ്റ്റിസ് സ്വാമിനാഥൻ സർക്കാരിനോട് ഉത്തരവിട്ടത്.
പ്രതിപക്ഷ പാർട്ടികൾ ജഡ്ജിയെ ലക്ഷ്യം വച്ച് ഇത് വർഗീയ പ്രകോപനമാണെന്നും വിശേഷിപ്പിച്ചു. മതേതരത്വം തകരുമെന്നും , ഒരു പ്രത്യേക സമൂഹത്തിന് (ഹിന്ദുക്കൾക്ക്) പ്രയോജനം ചെയ്യാൻ ജഡ്ജി ആഗ്രഹിക്കുന്നുവെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.
















