ന്യൂദല്‍ഹി: ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷണര്‍മാരെ വിലയ്‌ക്കെടുത്തത് ബിജെപിയല്ല കോണ്‍ഗ്രസാണെന്നും സോണിയാഗാന്ധിയുടെ ഭരണകാലത്താണെന്നും ഉദാഹരണങ്ങള്‍ നിരത്തി എണ്ണിയെണ്ണിപ്പറഞ്ഞ് ബിജെപി എംപി നിഷികാന്ത് ദുബെ. തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി സര്‍ക്കാര്‍ വിലയ്‌ക്കെടുത്തു എന്ന രാഹുല്‍ഗാന്ധിയുടെ വിമര‍്ശനത്തിന് മറുപടി നല്‍കുകയായിരുന്നു നിഷികാന്ത് ദുബെ.
.രാഹുല്‍ ഗാന്ധി ഇലക്ഷന്‍ കമ്മീഷനെക്കുറിച്ച്പറയുന്നു, പക്ഷെ ആദ്യ ഇലക്ഷന്‍ കമ്മീഷണറായിരുന്ന സുകുമാര്‍ സെന്നിനെ അദ്ദേഹം വിരമിച്ച ശേഷം സുഡാനിലെ ഇന്ത്യന്‍ അംബാസഡറായി ഇന്ദിരാഗാന്ധി നിയമിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി.എസ്. രമാദേവിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ റിട്ടയര്‍മെന്‍റിന് ശേഷം ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറാക്കി. – നിഷികാന്ത് ദുബെ വിവരിച്ചു.
“ടിഎന്‍ ശേഷന്‍ എന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഗുജറാത്തില്‍ ബിജെപിയ്‌ക്കെതിരെ മത്സരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറായ എം.എസ്. ഗില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം പത്ത് വര്‍ഷത്തോളം കോണ്‍ഗ്രസ് കേന്ദ്രമന്ത്രിയാക്കി. അപ്പോള്‍ ഏത് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്?”- രാഹുല്‍ ഗാന്ധിയോട് നിഷികാന്ത് ദുബെ ചോദിച്ചു.
ഇനി താങ്കള്‍ സിബിഐയെ മോദി സര്‍ക്കാര്‍ വിലയ്‌ക്കെടുത്തതിനെക്കുറിച്ച് പറയുന്നു. സോണിയാഗാന്ധിയുടെ വെറും സുരക്ഷാ ഉദ്യോഗസ്ഥനായ അശ്വിനികുമാറിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. കോണ്‍ഗ്രസ് ട്രഷററായിരുന്ന അഹമ്മദ് പട്ടേലിനെ ദിവസേനയെന്നോണം പോയി കണ്ടിരുന്ന രജ് നീത് കുമാറിനെ പിന്നീട് സിബിഐ ഡയറക്ടറാക്കി. ഇതൊക്കെ നടന്നതാണ്. പിന്നെ എന്താണ് താങ്കള്‍ ഭരണഘടനാസ്ഥാപനങ്ങളെ ബിജെപി വിലയ്‌ക്കെടുത്തുവെന്ന് പറയുന്നത് ?”- നിഷികാന്ത് ദുബെ ചോദിച്ചു.
















