കൊച്ചി: മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു.മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയ(19)യുടെ മൃതദേഹമാണ് വീടിന് ഒരു കിലോമീറ്ററിനപ്പുറം കണ്ടെത്തിയത്.
സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതല്‍ കാണാതായിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകമാണോ ആത്മഹത്യയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും.
മരിച്ച പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
















