ഇടുക്കി: വോട്ട് ചെയ്ത മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അപ്പാപ്പികട ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ ശ്രീജിത്ത് ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് മുങ്ങി മരിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് തപ്പിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















