കൊച്ചി/ കൊല്ലം: പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ കുഴഞ്ഞു വീണു മരിച്ചു.കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളില്‍ മരിച്ചത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീണ ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍.
കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് കുഴഞ്ഞുവീണു മരിച്ചത്. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയില്‍.
തിരുവനന്തപുരം പാച്ചല്ലൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ കോവളം സ്വദേശി ശാന്ത (73) കുഴഞ്ഞു വീണ മരിച്ച സംഭവമുണ്ടായിരുന്നു.
















