തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ വൈകിട്ട് 7 മണി വരെയുള്ള കണക്ക് അനുസരിച്ച് പോളിംഗ് 71 ശതമാനം. ഏറ്റവും കൂടുതല്‍ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21%). കുറവ് പോളിംഗ് പത്തനതിട്ടയില്‍(66.55%).
തിരുവനന്തപുരം (67.1%), കൊല്ലം (70%), ആലപ്പുഴ (73.58%), കോട്ടയം (70.68%), ഇടുക്കി (71.28%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്.
വോട്ടെടുപ്പ് സമയത്തിന് ശേഷവും പലയിടത്തും ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു.ഇവരെ ടോക്കണ്‍ നല്‍കി വോട്ടുചെയ്യാന്‍ അനുവദിച്ചു.
ആദ്യഘട്ടത്തില്‍ 75 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. അവസാന പോളിംഗ് ശതമാനം രാത്രി 8 മണിയോടെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
















