ആലപ്പുഴ:നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി സംബന്ധിച്ച്, നടന്‍മാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സിനിമ കാണാറില്ല. ദിലീപ് നല്ല നടനാണ്.എന്നാല്‍ അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്.
ത്രിതല പഞ്ചായത്തിലെ തിരഞ്ഞെടുപ്പ്, രാഷ്‌ട്രീയത്തിന് ഉപരിയുളളതാണ്. വ്യക്തിബന്ധങ്ങള്‍ഘടകമാണ്. മൂന്നു മുന്നണികളും വാശിയോടെ പ്രവര്‍ത്തിച്ചതിനാലാണ് അതാണ് പോളിംഗ് ഉയര്‍ന്നത്. സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് പറഞ്ഞ വെളളാപ്പളളി ശബരിമലയില്‍ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയര്‍ന്നിന്നിട്ടും എല്‍ഡിഎഫ് വിജയിച്ചില്ലേ എന്നും പറഞ്ഞു. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
















