ന്യൂദൽഹി : വന്ദേമാതരം എന്തുകൊണ്ട് പ്രധാനമാണെന്ന് വിശദീകരിച്ച് അമിത് ഷാ. വന്ദേമാതരം 150 വർഷം പൂർത്തിയാക്കിയതിനെക്കുറിച്ചുള്ള രാജ്യസഭയിലെ ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വന്ദേമാതരം അതിന്റെ ദിവ്യശക്തികൊണ്ട് മറന്നുപോയ ഒരു ജനതയെ ഉണർത്തി. വന്ദേമാതരം രാഷ്‌ട്രത്തിന്റെ ആത്മാവിനെ ഉണർത്തി, അതുകൊണ്ടാണ് വന്ദേമാതരം ഇന്ത്യയുടെ പുനർജന്മത്തിന്റെ മന്ത്രമാണെന്ന് മഹർഷി അരബിന്ദോ പറഞ്ഞതെന്ന് അമിത് ഷാ പറഞ്ഞു.
കൂടാതെ വന്ദേമാതരത്തെക്കുറിച്ചുള്ള ഈ ചർച്ചയിലൂടെ വന്ദേമാതരത്തെ മഹത്വപ്പെടുത്തുന്നതിലൂടെ വന്ദേമാതരത്തെ സ്തുതിച്ചുകൊണ്ട് നമ്മുടെ കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ, വരും തലമുറകൾ എന്നിവർ വന്ദേമാതരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അത് രാഷ്‌ട്രത്തിന്റെ പുനർനിർമ്മാണത്തിന് അടിസ്ഥാനമാക്കുകയും ചെയ്യുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അതേ സമയം പാർലമെന്റിൽ വന്ദേമാതരം ആലപിക്കുമ്പോൾ ലോക്‌സഭയിൽ ഇരിക്കുന്ന ഇൻഡി സഖ്യത്തിലെ നിരവധി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക് സ്ഥിരമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.
വന്ദേമാതരം ആലപിക്കാൻ തുടങ്ങിയ സമയത്ത് ഇൻഡി സഖ്യത്തിലെ പലരും ദേശീയ ഗാനം ആലപിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും പാർലമെന്റിൽ വന്ദേമാതരം ആലപിക്കുമ്പോൾ ലോക്‌സഭയിൽ ഇരിക്കുന്ന ഇൻഡി സഖ്യത്തിലെ നിരവധി അംഗങ്ങൾ ഇറങ്ങിപ്പോയത് താൻ കണ്ടിട്ടുണ്ടെന്നുമാണ് അമിത് ഷാ വ്യക്തമാക്കിയത്.
















