Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദേശീയ തേന്‍, തേനീച്ച വളര്‍ത്തല്‍ ദൗത്യം; പുരോഗതിയിലേക്കൊരു ‘മധുര വിപ്ലവം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 12:41 pm IST
in Article

ശാസ്ത്രീയ തേനീച്ച വളര്‍ത്തലിന്റെയും ഗുണനിലവാരമുള്ള തേനിന്റെയും മറ്റ് തേനീച്ച ഉത്പന്നങ്ങളുടെയും ഉത്പാദനത്തിനും പ്രോത്സാഹനത്തിനും സമഗ്ര വികസനത്തിനുമായി ഭാരത സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ദേശീയ തേന്‍, തേനീച്ച വളര്‍ത്തല്‍ ദൗത്യം (NBHM). ‘മധുര വിപ്ലവം’ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.

500 കോടി രൂപ ബജറ്റ് വിഹിതമുള്ള ഈ ദൗത്യം 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയാണ് നടപ്പിലാക്കുന്നത്. ദേശീയ തേനീച്ച ബോര്‍ഡാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്പാദനക്ഷമത മെച്ചപ്പെടുത്തല്‍, വിളവെടുപ്പാനന്തര പരിപാലനം, ഗവേഷണ-സാങ്കേതിക സൃഷ്ടി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 3 ചെറു ദൗത്യങ്ങളിലൂടെയാണ് എന്‍ബിഎച്ച്എം നടപ്പിലാക്കുന്നത്. 2024 ല്‍ ഭാരതം ഏകദേശം 1.4 ലക്ഷം മെട്രിക് ടണ്‍ പ്രകൃതിദത്ത തേന്‍ ഉത്പാദിപ്പിച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 177.55 ദശലക്ഷം യുഎസ് ഡോളര്‍ മൂല്യമുള്ള ഏകദേശം 1.07 ലക്ഷം മെട്രിക് ടണ്‍ പ്രകൃതിദത്ത തേന്‍ കയറ്റുമതി ചെയ്തു. 2020-ല്‍ 9-ാം സ്ഥാനത്തായിരുന്ന ഭാരതം ഇപ്പോള്‍ ആഗോളതലത്തില്‍ തേന്‍ കയറ്റുമതിയില്‍ രണ്ടാമത്തെ വലിയ രാജ്യമായി ഉയര്‍ന്നു.

തേനിന്റെയും, തേനീച്ച ഉത്പന്നങ്ങളുടെയും ഉറവിടം കണ്ടെത്തുന്നതിനും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി മധുക്രാന്തി പോര്‍ട്ടലും ആരംഭിച്ചു.

ഈ പദ്ധതിയ്‌ക്കായി, ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തിന് കീഴില്‍ മൂന്ന് വര്‍ഷത്തേക്ക് (2020-21 മുതല്‍ 2022-23 വരെ) ബജറ്റ് വിഹിതമായി മൊത്തം 500 കോടി രൂപ പ്രഖ്യാപിച്ചു. ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി (2023-24 മുതല്‍ 2025-26 വരെ) ദൗത്യം നീട്ടി. യഥാര്‍ത്ഥ വിഹിതത്തില്‍ നിന്നുള്ള ബാക്കി ബജറ്റ് 370 കോടി രൂപയാണ്.

ഗ്രാമീണ മേഖലയിലെ കര്‍ഷകരും ഭൂരഹിത തൊഴിലാളികളും ഏറ്റെടുക്കുന്ന കാര്‍ഷികാധിഷ്ഠിത പ്രവര്‍ത്തനമായ തേനീച്ച വളര്‍ത്തല്‍, സംയോജിത കൃഷി സമ്പ്രദായത്തിലെ അവിഭാജ്യ ഘടകമാണ്. പരാഗണത്തിലും തേനീച്ചകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അതു മുഖേന വിളവും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തേന്‍, മെഴുക്, പൂമ്പൊടി, പ്രോപോളിസ്, റോയല്‍ ജെല്ലി, തേനീച്ച വിഷം തുടങ്ങിയ ഉന്നത മൂല്യമുള്ള തേനീച്ച ഉത്പന്നങ്ങളും ലഭിക്കുന്നു.

ഭാരതത്തിന്റെ കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങളില്‍ തേന്‍, തേനീച്ച വളര്‍ത്തല്‍, ഉത്പാദനം, കയറ്റുമതി എന്നിവയ്‌ക്ക് വമ്പിച്ച സാധ്യതകളുണ്ട്. ഗ്രാമവികസനത്തിലും കാര്‍ഷിക സുസ്ഥിരതയിലും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ശാസ്ത്രീയവും സംഘടിതവുമായ തേനീച്ച വളര്‍ത്തലിലൂടെ ഗുണനിലവാരമുള്ള തേന്‍ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും ‘മധുര വിപ്ലവ’ ത്തിന്റെ ഭാഗമായാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്.

എന്‍ബിഎച്ച്എം പ്രകാരമുള്ള ഉപപദ്ധതികള്‍

മൂന്ന് ചെറു ദൗത്യങ്ങള്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

മിനി മിഷന്‍-I:

ഈ ദൗത്യത്തിന് കീഴില്‍, ശാസ്ത്രീയ തേനീച്ച വളര്‍ത്തലിന്റെ സഹായത്തോടെ പരാഗണത്തിലൂടെ വിവിധ വിളകളുടെ ഉത്പാദനത്തിനും ഉത്പാദനക്ഷമതയ്‌ക്കും പ്രത്യേക ഊന്നല്‍ നല്‍കും;

മിനി മിഷന്‍-II:

തേനീച്ച വളര്‍ത്തല്‍/തേനീച്ച ഉത്പന്നങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനത്തില്‍ ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും. അതില്‍ ശേഖരണം, സംസ്‌കരണം, സംഭരണം, വിപണനം, മൂല്യവര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

മിനി മിഷന്‍-III:

വിവിധ പ്രദേശങ്ങള്‍/സംസ്ഥാനങ്ങള്‍/കാര്‍ഷിക-കാലാവസ്ഥ, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ഗവേഷണത്തിലും സാങ്കേതികവിദ്യാ ഉത്പാദനത്തിലും ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും.

എന്‍ബിഎച്ച്എമ്മിന്റെ ലക്ഷ്യങ്ങള്‍

വരുമാനവും തൊഴിലും സൃഷ്ടിക്കുന്നതിനായി തേനീച്ച വളര്‍ത്തല്‍ വ്യവസായത്തിന്റെ സമഗ്രമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക, കാര്‍ഷികേതര കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കുക, കൃഷി/ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക;

തേനീച്ചകളുടെ ഗുണമേന്മയുള്ള ന്യൂക്ലിയസ് സ്റ്റോക്ക് വികസിപ്പിക്കുന്നതിനും, തേനീച്ച ബ്രീഡര്‍മാരുടെ സ്റ്റോക്കിന്റെ വര്‍ദ്ധനവ്, തേന്‍ സംസ്‌കരണ പ്ലാന്റുകള്‍, സംഭരണശാലകള്‍/ശീതീകരണ സംവിധാനങ്ങള്‍, ശേഖരണം, ബ്രാന്‍ഡിങ്, വിപണനം മുതലായവ ഉള്‍പ്പെടെയുള്ള വിളവെടുപ്പാനന്തര, വിപണന അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അധിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനം;

തേനും മറ്റ് തേനീച്ച ഉത്പന്നങ്ങളും പരിശോധിക്കുന്നതിനായി പ്രാദേശിക തലങ്ങളില്‍ അത്യാധുനിക ഗുണനിലവാര നിയന്ത്രണ ലാബുകളും പ്രധാന തേന്‍ ഉത്പാദന ജില്ലകളില്‍/സംസ്ഥാനങ്ങളില്‍ ജില്ലാ തലങ്ങളില്‍ മിനി/സാറ്റലൈറ്റ് ലാബുകള്‍ സ്ഥാപിക്കല്‍.
തേനിന്റെയും മറ്റ് തേനീച്ച ഉത്പന്നങ്ങളുടെയും ഉറവിടം കണ്ടെത്തുന്നതിനും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള തേനീച്ച വളര്‍ത്തലില്‍ ഐടി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള ബ്ലോക്ക്ചെയിന്‍/ട്രേസബിലിറ്റി സംവിധാനം വികസിപ്പിക്കുക.

സാധ്യതയുള്ള മേഖലകളില്‍ തേന്‍ ഇടനാഴികള്‍ വികസിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക.തേനീച്ച വളര്‍ത്തല്‍/തേന്‍ ഉത്പാദനത്തില്‍ പങ്കാളിത്തത്തിനായി കാര്‍ഷിക സംരംഭകരെയും കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുക.

തേനീച്ച വളര്‍ത്തുന്നവരും വ്യാപാരികളും/തേന്‍ സംസ്‌കരണ സ്ഥാപനങ്ങളും /കയറ്റുമതി സ്ഥാപനങ്ങളും തമ്മിലുള്ള വ്യാപാര കരാറുകള്‍ പ്രോത്സാഹിപ്പിക്കുക.
തേനീച്ച വളര്‍ത്തല്‍ വ്യവസായത്തിലെ നൂതന സാങ്കേതിക വിദ്യകളും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക, വികസിപ്പിക്കുക, പ്രചരിപ്പിക്കുക.

തേനീച്ച വളര്‍ത്തലിലൂടെ വനിതാ ശാക്തീകരണം

ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി ഉയര്‍ന്ന അളവിലും ഗുണനിലവാരത്തിലുമുള്ള തേനും മറ്റ് ഉന്നത മൂല്യമുള്ള തേനീച്ച ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് തേനീച്ചവളര്‍ത്തലിലൂടെയും വൈവിധ്യവത്കരണത്തിലൂടെയും പരമാവധി സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക നേട്ടങ്ങള്‍ കൈവരിക്കുക.

സ്വയം സഹായ സംഘങ്ങള്‍/കര്‍ഷക ഉത്പാദക സംഘടനകള്‍/തേനീച്ച വളര്‍ത്തല്‍ സഹകരണ സംഘങ്ങള്‍/ഫെഡറേഷനുകള്‍ തുടങ്ങിയവയുടെ കൂട്ടായ സമീപനത്തിലൂടെ തേനീച്ച വളര്‍ത്തുന്നവരെ ശാക്തീകരിക്കുക.

പുരോഗതിയും നേട്ടങ്ങളും

2024 വിപണന വര്‍ഷത്തില്‍ (ജനുവരി മുതല്‍ ഡിസംബര്‍ വരെ) ഭാരതം ഏകദേശം 1.4 ലക്ഷം മെട്രിക് ടണ്‍ പ്രകൃതിദത്ത തേന്‍ ഉത്പാദിപ്പിച്ചു.

2025 മാര്‍ച്ച് വരെ ഈ പദ്ധതിക്ക് കീഴില്‍ 6 ലോകോത്തര തേന്‍ പരിശോധനാ ലാബുകള്‍, 47 മിനി തേന്‍ പരിശോധനാ ലാബുകള്‍, 6 രോഗനിര്‍ണയ ലാബുകള്‍, 8 കസ്റ്റം ഹയറിംഗ് സെന്ററുകള്‍, 26 തേന്‍ സംസ്‌കരണ യൂണിറ്റുകള്‍, 12 തേനീച്ച വളര്‍ത്തല്‍ ഉപകരണ യൂണിറ്റ്, 18 കളക്ഷന്‍-ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് യൂണിറ്റുകള്‍, 10 പാക്കേജിങ്, കോള്‍ഡ് സ്റ്റോറേജ് എന്നിവ അനുവദിച്ചിട്ടുണ്ട്.

എന്‍ബിഎച്ച്എമ്മിന്റ അനുമതി ലഭിച്ച പദ്ധതികള്‍ക്ക് കീഴില്‍ 424 ഹെക്ടര്‍ ഭൂമി തേനീ
ച്ച വളര്‍ത്തലിന്റെ സാങ്കേതിക പ്രദര്‍ശനത്തിനും 288 ഹെക്ടര്‍ ഭൂമി തേനീച്ച സൗഹൃദ സസ്യങ്ങളുടെ നടീലിനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങളെ ഈ ദൗത്യത്തിന് കീഴില്‍ കൊണ്ടുവന്ന് വനിതാ ശാക്തീകരണത്തിനായി 167 പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. റൂര്‍ക്കി ഐഐടിയില്‍ ദേശീയ തേനീച്ച വളര്‍ത്തല്‍ കേന്ദ്രവും അനുവദിച്ചു.

തേനിന്റെയും മറ്റ് തേനീച്ച ഉത്പന്നങ്ങളുടെയും ഉറവിടം കണ്ടെത്തുന്നതിനും ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി മധുക്രാന്തി പോര്‍ട്ടല്‍ ആരംഭിച്ചു. 2025 ഒക്ടോബര്‍ 14 വരെ ഏകദേശം 14,859 തേനീച്ച വളര്‍ത്തലുകാര്‍, 269 തേനീച്ച വളര്‍ത്തല്‍-തേന്‍ സഹകരണ സംഘങ്ങള്‍, 150 സ്ഥാപനങ്ങള്‍, 206 കമ്പനികള്‍ എന്നിവ മധുക്രാന്തി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രകൃതിദത്ത തേനിന്റെ കയറ്റുമതി

റാപ്സീഡ്/കടുക് തേന്‍, യൂക്കാലിപ്റ്റ്സ് തേന്‍, ലിച്ചി തേന്‍, സൂര്യകാന്തി തേന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത തേനുകള്‍ ഭാരതം കയറ്റുമതി ചെയ്യുന്നു. ഉത്തര്‍പ്രദേശ് (17%), പശ്ചിമ ബംഗാള്‍ (16%), പഞ്ചാബ് (14%), ബീഹാര്‍ (12%), രാജസ്ഥാന്‍ (9%) എന്നിവയാണ് തേന്‍ ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍.
യുഎസ്എ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ലിബിയ എന്നീ രാജ്യങ്ങളാണ് പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങള്‍

 

Tags: National Honey and Beekeeping MissionSweet Revolution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.