പനാജി: 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ ഗോവ നിശാക്ലബ്ബ് ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും പിടികൂടുന്നതിനായി ഇന്റര്‍പോളുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചുവെന്ന് ഗോവ പൊലീസ് അറിയിച്ചു. ദുരന്തത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇവര്‍ ഫുക്കറ്റിലേക്ക് കടന്നിരുന്നു. അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഗോവ പോലീസിന്‌റെ അഭ്യര്‍ത്ഥന പ്രകാരം ബ്യൂറോ ഓഫ് ഇന്റലിജന്‍സ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 7 ന് പുലര്‍ച്ചെയുള്ള വിമാനത്തില്‍ പ്രതികള്‍ തായ്‌ലന്‌റിലെ ഫൂക്കറ്റിലേക്ക് കടന്നതായി മുംബൈയിലെ ഇമിഗ്രേഷന്‍ ബ്യൂറോ കണ്ടെത്തിയിരുന്നു.
പനാജിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള നിശാക്ലബ്ബില്‍ ശനിയാഴ്ച രാത്രിയുണ്ടായ വന്‍ തീപിടുത്തത്തില്‍ 20 ജീവനക്കാരും അഞ്ച് വിനോദസഞ്ചാരികളും ഉള്‍പ്പെടെ 25 പേരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയിലാണ്.
















