മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. വട്ടത്ത് ഹസീന ആണ് മരിച്ചത്. ഇന്നലെ പകല്‍ വാര്‍ഡിലെ വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥന നടത്തുകയും രാത്രി കുടുംബയോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത ശേഷം രാത്രി 11 ഓടെയാണ് ഹസീന വീട്ടിലെത്തിയത്. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ എടക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഭര്‍ത്താവ്: അബദുറഹിമാന്‍. സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി വയ്‌ക്കും.
















