ആലപ്പുഴ:മാവേലിക്കരയില്‍ മാതാവിനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുന്‍ സിപിഐ കൗണ്‍സിലര്‍ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്.
മകന്‍ കൃഷ്ണദാസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.അമ്മയും മകനുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൃഷ്ണദാസിന്റെ ഭാര്യ നേരത്തെ പിണങ്ങി വീട്ടില്‍ നിന്ന് പോയിരുന്നു.ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയാണ് എന്ന് കുറ്റപ്പെടുത്തി ഇയാള്‍ ഇടയ്‌ക്ക് അമ്മയെ മര്‍ദിക്കുമായിരുന്നു.മദ്യപിക്കുന്നതിന് പണം ആവശ്യപ്പെട്ടും ഇയാള്‍ അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നു.
















