തിരുവനന്തപുരം:പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.നെയ്യാറ്റിന്‍കര അരങ്കമുകളിലാണ് സംഭവം.പിതാവ് മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യ ശ്രമം.
ക്ലീനിംഗ് ലോഷന്‍ കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളേജ് ആശുപപത്രിയിലേക്ക് മാറ്റി.പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയില്‍ വെച്ച് മര്‍ദിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.അമ്മയെയും തന്നെയും വീട്ടില്‍ നിന്നും ഇറക്കി വിടാറുണ്ടെന്നും വെളിപ്പെടുത്തി. പിതാവിനെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
















