ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി. ഇന്നലെ ന്യൂദല്‍ഹിയില്‍ സായുധസേനാ പതാക ദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാര്‍ സായുധ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടതുപോലെ, രാജ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സൈന്യം ശക്തമായി തിരിച്ചടിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. ആ സമയത്ത് ഭാരതം സ്വീകരിച്ച കരുത്തുറ്റ നടപടികളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം.
ഓപ്പറേഷന്‍ സിന്ദൂറില്‍ നമ്മള്‍ ഇത് തെളിയിച്ചു, ഭാവിയിലും അത് തെളിയിക്കും, നാവികസേനാ മേധാവി പറഞ്ഞു.
















