കൊച്ചി: കൊച്ചി മുസിരീസ് ബിനാലെയ്‌ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഒഒയുമായ ഫഹാസ് അഷറഫ് മട്ടാഞ്ചേരിയിലെ കൊച്ചി മുസിരീസ് ബിനാലെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. ബിനാലെ ചെയര്‍പേഴ്‌സണും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ.വി. വേണു ചെക്ക് സ്വീകരിച്ചു. ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സിഇഒ തോമസ് വര്‍ഗീസ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, മാനേജര്‍ വി. പീതാംബരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊച്ചിയുടെ സാംസ്‌കാരിക പൈതൃകത്തെ ഊട്ടിയുറപ്പിക്കുന്ന പദ്ധതികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന പിന്തുണയാണിതെന്ന് ഫഹാസ് അഷറഫ് പ്രതികരിച്ചു. 21 ന് ആരംഭിക്കുന്ന മുസിരീസ് ബിനാലെ ആറാം പതിപ്പ് 110 ദിവസമാണ്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ദ്വീപ്, എറണാകുളം നഗരമധ്യം ഉള്‍പ്പെടെ 29 വേദികളാണ് ഒരുങ്ങുന്നത്.












