ചെന്നൈ: തിരുപ്രംകുണ്ഡ്രം കുന്നിലെ വിളക്കുകാലില്‍ കാര്‍ത്തിക ദീപം തെളിക്കല്‍ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി 12ലേക്ക് മാറ്റി. ദര്‍ഗയ്‌ക്ക് സമീപം ദീപം തെളിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറും നല്‍കിയ അപ്പീലില്‍ വിശദവാദം 12ന് നടക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അതിനിടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു. ജില്ലാ കളക്ടര്‍ക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയാണ് കോടതിയില്‍ ഹാജരായത്.
















