മുംബൈ : ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയിലും ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്ന് മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണെ . അയോധ്യയിൽ ക്ഷേത്രം പണിതെങ്കിലും കാശിയും മഥുരയും അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ രാജ്യത്തുണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കണം. . ഒരു ജിഹാദിയെയും രാജ്യത്ത് ഭൂമി ജിഹാദ് നടത്താൻ ഞങ്ങൾ അനുവദിക്കില്ല. ഹിന്ദു സമൂഹം ഒരിക്കലും ആരോടും അനീതി കാണിക്കില്ല. എന്നാൽ ആരെങ്കിലും അവരോട് തെറ്റ് ചെയ്താൽ അത് വെച്ചുപൊറുപ്പിക്കില്ലെന്നും ‘ നിതീഷ് റാണ പറഞ്ഞു.
ഞങ്ങൾ ഹിന്ദുക്കളുടെ കാവൽക്കാരാണ്. മുംബൈയുടെ ഡിഎൻഎ ഹിന്ദുവാണ്, ഇനി മുനിസിപ്പൽ കോർപ്പറേഷനിൽ കാവിക്കൊടി മാത്രമേ നിലനിൽക്കൂ.” എന്നും അദ്ദേഹം പറഞ്ഞു.












