കൊല്‍ക്കത്ത: ബംഗാളില്‍ ബാബറി മസ്ജിദിന് മുന്‍തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ തറക്കല്ലിട്ട വിവാദസന്ദര്‍ഭത്തില്‍ സനാതനധര്‍മ്മം ഉയര്ത്തിപ്പിടിക്കണമെന്ന ആഹ്വാനവുമായി ബാബ ബാഗേശ്വര്‍. കൊല്‍ക്കത്തയില്‍ ഒരു ഗീതാപ്രഭാഷണത്തിനെത്തിയിരിക്കുകയാണ് ബാബ ബാഗേശ്വര്‍.
ഇന്ത്യയ്‌ക്ക് വേണ്ടത് ഗസ് വ-ഇ-ഹിന്ദ് അല്ല, സഫ്രോന്‍-ഇ-ഹിന്ദ് ആണെന്ന് ബാബ ബാഗേശ്വര്‍ ഏഴ് ലക്ഷം ശ്രോതാക്കളെ സാക്ഷിനിര്‍ത്തി ആഹ്വാനം ചെയ്തു.. ഇന്ത്യയില്‍ ശരിയത്ത് നിയമം സ്ഥാപിച്ച് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതാണ് ഗസ് വ-ഇ-ഹിന്ദ് എന്നതിനര്‍ത്ഥം. ഇതിന് പകരം കാവിയ്‌ക്ക് ആധിപത്യമുള്ള ഹിന്ദു രാഷ്‌ട്രമാക്കി മാറ്റണമെന്നാണ് ബാബ ബാഗേശ്വര്‍ ആഹ്വാനം ചെയ്തത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വെയ്ദ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ മുദ്രാവാക്യമാണ് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്ന ഗസ് വ-ഇ-ഹിന്ദ്.
സനാതനം ഒന്നേയുള്ളൂ. അത് വിശ്വശാന്തിയുടെ വലിയ മാധ്യമമാണ്. ഭാരതത്തില്‍ നമ്മള്‍ തനാതനി അല്ല ആകേണ്ടത്, പകരം സനാതനി ആകാന്‍ പരിശ്രമിക്കണമെന്ന് ബാബ ബാഗേശ്വര്‍ പറഞ്ഞു. സനാതനികളെ (സനാതനധര്‍മ്മം പിന്തുടരുന്നവര്‍) അപഹസിച്ച് വിളിക്കുന്ന പേരാണ് തനാതനി എന്നത്.
വടക്കേയിന്ത്യയില്‍ മികച്ച ജനപ്രീതിയുള്ള ബാഗേശ്വര്‍ ബാബ കൊല്‍ക്കത്തയില്‍ ഗീതാപ്രഭാഷണത്തിന് എത്തിയതാണ്. ഏകദേശം ഏഴ് ലക്ഷം പേരാണ് ബാഗേശ്വര്‍ ബാബയുടെ ഗീതാപ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ തൃണമൂല്‍ എംഎല്‍എ ആയിരുന്ന ഹുമയൂണ്‍ കബീര്‍ മൂര്‍ഷിദാബാദില്‍ ബാബ്റി മസ്ജിദ് പണിയുമെന്ന് പ്രഖ്യാപിച്ച് തറക്കല്ലിട്ടിരിക്കുകയാണ്. ഇതോടെ മമത ബാനര്‍ജി ഹുമയൂണ്‍ കബീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.
റഷ്യന്‍ പ്രസിഡന്‍റിന് നരേന്ദ്രമോദി ഭഗവദ്ഗീത സമ്മാനിച്ചതില്‍ തെറ്റില്ലെന്ന് ഇതിനെതിരെ ബംഗാളില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ തറക്കല്ലിടുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവും ആയ സുകാന്ത മജുംദാര്‍.
















