മഞ്ഞണിഞ്ഞ പുടവ തന്നിന്നലെ-
സംക്രാന്തി മടങ്ങവേ പുലരി വന്നീ-
ജാലകപ്പഴുതില്‍ത്തലോടിതുളുമ്പീ-
വൃശ്ചികം!
അയ്യനയ്യപ്പസ്വാമിതന്‍ പുഞ്ചിരി-
വൃശ്ചികം!
ശംഖൊലിക്കാറ്റിന്‍ മാറ്റൊലിക്ക-
യത്തിലൊരുമന്ത്രത്താലപ്പൊലി
അഷ്ടദിക്കിനും ഒരേ സ്പന്ദനമെ-
ന്നയ്യനയ്യപ്പസ്വാമിതന്‍ പുഞ്ചിരി
സ്വാമിയേ ശരണമയ്യപ്പാ….!
നീര്‍ത്തിയ വെള്ളയ്‌ക്കുമേല്‍-
തമസ്സാം വെള്ളയില്‍ക്കുപ്പായം തുന്നിയ
മര്‍ത്ത്യാകൃതി പൂണ്ട നവമഹിഷികള്‍
പതറുന്നുഴറുന്നീപ്പത്രാക്ഷരങ്ങളില്‍-
കാണുന്നെന്നയ്യനയ്യപ്പസ്വാമിതന്‍ പുഞ്ചിരി-
ദ്വാരപാലകരേ…
സ്വസ്തി! സ്വസ്തി!
പുണ്യാഹഗംഗായാം പമ്പയും
കൈലാസവൈകുണ്ഠ –
ചൈതന്യസത്ത തന്‍ കാനനപുണ്യവും സാക്ഷി
കാലമിനിയുമൊഴുകട്ടെ
പ്രപഞ്ചം തിരിയട്ടെ-
മാമലനിറയുമെന്നയ്യപ്പസ്വാമിതന്‍ പുഞ്ചിരി-
സത്യം! സനാതനം!
















