Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയപാത തകര്‍ന്ന സംഭവം; കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 07:51 am IST
inKerala
കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ സ്ഥലത്ത് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധനക്കെത്തിയപ്പോള്‍

കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ സ്ഥലത്ത് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധനക്കെത്തിയപ്പോള്‍

കൊല്ലം: കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചകളുണ്ടായെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം. ഇവിടെ ഉണ്ടായിരുന്ന കലുങ്കിന് പകരം ഉണ്ടാക്കിയ ചെറുപാലത്തിന്റെ വീതി കുറവായതും വയല്‍ ഭൂമിയില്‍ യഥാസമയം മണ്ണ് പരിശോധന നടത്താതിരുന്നതും നിര്‍മാണ പ്രവര്‍ത്തികളില്‍ ഉണ്ടായ വീഴ്‌ച്ചയ്‌ക്ക് കാരണമായെന്ന് വിദഗ്ധ സംഘം വിലയിരുത്തി.

കരമണ്ണിന് പകരം ചെളിമണ്ണ് ഉപയോഗിച്ചതും ശരിയായ രീതിയിലുള്ള മണ്ണിന് പകരം കല്ലും മണ്ണും ചേര്‍ന്നതും അഷ്ടമുടി കായലിലെ കളിമണ്ണും, ഇപ്പോള്‍ പരവൂര്‍ കായലിലെ മണ്ണും ഉപയോഗിച്ചതും നിര്‍മാണത്തില്‍ ഉറപ്പില്ലാത്തതാക്കി. നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് കരമണ്ണ് മാഫിയയുമായിട്ടുള്ള ബന്ധം മൂലം നല്ല മണ്ണ് ഉപയോഗിക്കാതെ ഉപയോഗ ശൂന്യമായ മണ്ണ് ഉപയോഗിച്ചെന്നും വിദഗ്ധ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊട്ടിയം, മൈലക്കാട്, ഇത്തിക്കര പോലുള്ള മേഖലകള്‍ ചതുപ്പ് പ്രദേശങ്ങളാണെന്നുള്ള വില്ലേജ് അധികൃതരുടെ മുന്നറിയിപ്പ് ദേശീയപാത അധികൃതര്‍ അവഗണിച്ചു. ദേശീയപാതയിലെ മൈലക്കാട് ഇറക്കവും സമീപപ്രദേശങ്ങളും പൂര്‍ണ്ണമായി വയലിന്റെ നടുവിലൂടെയാണ് കടന്നുപോകുന്നത്. അങ്ങനെയുള്ള സ്ഥലത്ത് തൂണില്‍ പാലം നിര്‍മ്മിക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ച് എളുപ്പത്തിനുവേണ്ടിയാണ് ഒരു സുരക്ഷയും ഇല്ലാതെ വന്‍മതില്‍ നിര്‍മ്മിച്ചതെന്ന് വില്ലേജ് അധികാരികള്‍ ചൂണ്ടിക്കാട്ടി.

കടമ്പാട്ടുകോണം-കൊല്ലം സ്ട്രച്ചറില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കൊട്ടിയം മൈലക്കാടിന് സമീപം പ്രധാനപാതയുടെ സംരക്ഷണഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. നിര്‍മാണം നടക്കുന്നതിനാല്‍ ഇരുഭാഗത്തെയും സര്‍വീസ് റോഡുകള്‍ വഴിയായിരുന്നു ഇവിടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.

വേണ്ട പഠനങ്ങള്‍ നടത്താതെ ആണ് 30 മീറ്റര്‍ ഉയരത്തില്‍ സ്ലാബുകള്‍ അടുക്കി മണ്ണിട്ടത് എന്നാണ് ആക്ഷേപം. നിലവിലെ നിര്‍മാണം ഉപേക്ഷിച്ചു പകരം കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ പണിയണം എന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെ ആവശ്യം. തകര്‍ന്ന ഭാഗം പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കും എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തകര്‍ന്ന ഭാഗത്തെ സംരക്ഷണ ഭിത്തികള്‍ ഇളക്കിമാറ്റി മണ്ണ് നീക്കം ചെയ്തശേഷം സര്‍വീസ് റോഡിലെ തകര്‍ച്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി.

 

Tags: Kottiyam National highwayNational highway collapse incidentThe expert team evaluated
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാതയുടെ തകര്‍ച്ച; കരാര്‍ കമ്പനിയെ കേന്ദ്രം വിലക്കി; വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.