ന്യൂദല്‍ഹി: രാജ്യസഭാ അംഗങ്ങളില്‍ നിന്നുള്ള പ്രതിനിധിയായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ സ്പൈസസ് ബോര്‍ഡ് അംഗമായി നിയമിച്ചു. വെള്ളിയാഴ്ച രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പിലാണ് സദാനന്ദന്‍ മാസ്റ്ററെ തെരഞ്ഞെടുത്തത്. പോള്‍ ചെയ്ത 151 വോട്ടുകളില്‍ 102 വോട്ടുകള്‍ അദ്ദേഹം നേടി. അദ്ധ്യാപകനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായിരുന്ന സദാനന്ദന്‍ മാസ്റ്ററെ കഴിഞ്ഞ ജൂലൈയിലാണ് രാഷ്‌ട്രപതി രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. കോഫി ബോര്‍ഡ് അംഗമായി കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം ലഹര്‍ സിങ് സിരോയെ തെരഞ്ഞെടുത്തു.
















