എമ്പുരാന് ശേഷം ഖലീഫയിൽ മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാലിനെ അവതരിപ്പിച്ച് പൃഥ്വിരാജ് . വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഖലീഫ . അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിലാണ് മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തുക. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിനു വി. എബ്രഹാമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ ശൈലിയിൽ ഒരുങ്ങുന്ന ചിത്രമാണിത് . . ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. മാമ്പറയ്‌ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്‌ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ഖലീഫയിൽ അഭിനയിക്കുന്നത്.
















