വാല്‍പ്പാറ : തമിഴ്നാട് വാല്‍പ്പാറയില്‍ അഞ്ച് വയസുകാരനെ പുലി കൊന്നു. വാല്‍പ്പാറ അയ്യര്‍പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈഫുള്‍ ആണ് മരിച്ചത്. അസം സ്വദേശികളുടെ കുട്ടിയാണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് തേയില തോട്ടത്തില്‍ കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
എട്ട് മാസത്തിനിടെ മൂന്ന് കുട്ടികളെയാണ് പുലി പിടിച്ചത്.
















