ന്യൂദല്‍ഹി: പാകിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയും തമ്മില്‍ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. കഴിഞ്ഞ രാത്രി മുഴുവന്‍ വെടിവയ്‌പ്പ് നടന്നതായി ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പോരാട്ടത്തിന് തുടക്കമിട്ടതിന് ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഫ്ഗാന്‍ നഗരമായ സ്പിന്‍ ബോള്‍ഡക്കില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുകയാണ്. നാല് മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. പറഞ്ഞു. നാല് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്,
താലിബാന്‍ ‘പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു’ എന്ന് പാകിസ്ഥാന്‍ വക്താവ് ആരോപിച്ചു. അതേസമയം, പാകിസ്ഥാന്‍ വീണ്ടും ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടതായും തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരായതായും താലിബാന്‍ വക്താവ് പറഞ്ഞു.












