ഇടു ക്കി : പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന 74 കാരന്‍ പിടിയില്‍ . വയനാട് സ്വദേശി ചാക്കോ (74) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തിരികെ നാട്ടിലെത്തിയ ശേഷം കലശലായ വയറുവേദനയെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ആശുപത്രയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വയനാട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
















